അക്കിത്തം
നിറകുടമിദ്ദേഹത്തിന്‍
ചിരിപോലും ദിവ്യമായൊരാശ്വാസം
മൊഴിയും ചെയ്തിയുമാട്ടേ,
നിര്‍വൃതി വര്‍ഷിപ്പൂ ചുറ്റിലും നിഭൃതം.
- അക്കിത്തം Read More
വൈലോപ്പിള്ളി
ഒരു വാഗ്മിയെങ്കിലു മല്‌പഭാഷി,
അറിവിന്‍ നിറവില്‍ വിനയശാലി,
ഗൃഹിയാകിലു മവധൂത തുല്യന്‍,
സഹിയാത്ത മാലിലും സ്വസ്ഥചിത്തന്‍,
മിതവൃത്തി, യീ മാന്യനെങ്ങുനിന്നീ
മിഴിവുറ്റ സംസ്കാര സിദ്ധി നേടി?
- വൈലോപ്പിള്ളി ശ്രീധര മേനോന്‍ Read More
സച്ചിദാനന്ദ സ്വാമികള്‍
ഒരാള്‍ എത്രകാലം ജീവിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതിനാണ് പ്രാധാന്യം. വേലയുധന്‍ മാസ്റ്റര്‍ ചിന്തക്കനുസൃതമായ വാക്കും, വാക്കിനനുസൃതമായ ജീവിതചര്യയും സ്വജീവിതത്തില്‍ സത്യസന്ധമായി സന്നിവേശിപ്പിക്കുവാന്‍ ശ്രമം ചെയ്‌ത ധന്യചരിതനാണ്. അദ്ദേഹത്തിണ്റ്റെ ജീവിതമാതൃക എന്നത്തെയും ജനസമൂഹത്തിന് സാധനാപാഠമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
– സച്ചിദാനന്ദ സ്വാമികള്‍ Read More ഡോ. വയലാ വാസുദേവന്‍ പിള്ള
ഐ. എം. വേലായുധന്‍ മാസ്റ്റര്‍ സമാരാധ്യനായ ഒരു പൊതു പ്രവര്‍ത്തകനായിരുന്നു. ... കേരളത്തിലങ്ങോളമിങ്ങോളം ജനാധിപത്യ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ ഗാന്ധിയന്‍ പ്രവര്‍ത്തകരുടെ മുന്‍നിരയില്‍ വേലായുധന്‍ മാസ്റ്റര്‍ എത്തിപ്പെട്ടത് ഒരു കാലഘട്ടത്തിണ്റ്റെ പൊതുസ്വത്തായ മൂല്യവിചാരവും അതിനനുഗുണമായ ആത്മശിക്ഷണവും മൂലമാണ്.
- ഡോ. വയലാ വാസുദേവന്‍ പിള്ളRead More
ജസ്റ്റിസ് പി. കെ. ഷംസുദ്ദീന്‍
പൊതുജീവിതത്തിലുടനീളം വിശുദ്ധിയുടെ നറുമണം പരത്തിയ വേലായുധന്‍ മാസ്റ്റര്‍ മഹാത്മജിയുടെ ജീവിതത്തെയും സന്ദേശത്തെയും കുറിച്ച് പഠിക്കുകയും മഹാത്മജി ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ വെള്ളം ചേര്‍ക്കാതെ സ്വജീവിതത്തില്‍ പകര്‍ത്തുകയും ചെയ്‌തു. 'പഠിപ്പിക്കുകയെന്നത് ഒരു ജീവിത ദൌത്യമായി കരുതുന്ന അര്‍പ്പണബോധവും പ്രതിബദ്ധതയുമുള്ള അദ്ധ്യാപകരെ ലഭ്യമാകാത്ത കാലത്തോളം ഒരു നല്ല വിദ്യാഭ്യാസ സമ്പ്രദായം നമുക്ക് ഉണ്ടാകില്ല. അദ്ധ്യാപകര്‍ ഏറ്റവും ഉന്നതമായ മനസ്സിണ്റ്റെ ഉടമകളായിരിക്കണം എന്ന ഡോ. എസ്. രാധാകൃഷ്ണണ്റ്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. അദ്ദേഹം സൂചിപ്പിച്ച അദ്ധ്യാപകഗണത്തില്‍പ്പെട്ട ഒരു
വ്യക്‌തിയായിരുന്നു വേലയുധന്‍ മാസ്റ്റര്‍.
- ജസ്റ്റിസ് പി. കെ. ഷംസുദ്ദീന്‍ Read More
ഡോ. സുകുമാര്‍ അഴീക്കോട്.
കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടില്‍ പിറന്നവരുടെ അനിതരസാധാരണമായ ഒരു ഭാഗ്യമാണ് ദേശീയതലത്തില്‍ ഒരു മഹത്മാവിണ്റ്റെയും പ്രാദേശികമായി ഒരു മഹാഗുരുവിണ്റ്റെയും ജീവിതവും പ്രബോധനവും സ്വന്തം ജീവിതത്തിണ്റ്റെ നിത്യപ്രചോദനമായി ലഭിച്ചത്. ഈ അപൂര്‍വ്വ ചരിത്രസംഭവത്തിണ്റ്റെ മഹിമ മനസ്സിലാക്കി ഈ പ്രചോദനപ്രഭവങ്ങളെ തണ്റ്റെ ജീവിതത്തിണ്റ്റെ നവീകരണത്തിന് വേലായുധന്‍ മാസ്റ്റര്‍ ഉപയോഗപ്പെടുത്തി. അതുകൊണ്ടാണ് അദ്ദേഹം ജീവിതത്തിലുടനീളം മറ്റുള്ളവരോട് അടുത്തുകഴിയുമ്പോഴും വ്യത്യസ്‌തനായിത്തീര്‍ന്നത്. മറ്റുള്ളവരില്‍ നിന്നുള്ള അകലവും അടുപ്പവും മനോഹരമായ ഒരു സമസ്യയില്‍ അദ്ദേഹം ഏകീകരിച്ചു. വജ്രത്തേക്കാള്‍ കഠിനവും പൂവിനേക്കാള്‍ മൃദുലവുമെന്നാണ് മഹാപുരുഷന്‍മാരെപ്പറ്റി പറഞ്ഞുകേള്‍ക്കാറുള്ള ഒരു പൂര്‍ണ്ണമായ വിശേഷണം. വേലായുധന്‍ മാസ്റ്റര്‍ക്ക് ഈ വിശേഷണം ചേരുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു.
- ഡോ. സുകുമാര്‍ അഴീക്കോട്. Read More
പ്രൊഫസര്‍ എം. കെ. സാനു
പലനിലകളിലും അന്ധകാരാവൃതമായ ആധുനിക ജീവിതത്തില്‍ പ്രതീക്ഷയുടെ കൈത്തിരികളായി ചുരുക്കം ചില പേര്‍ തെളിഞ്ഞുനില്‍ക്കുന്നു. അവരിലൊരാളത്രെ ഐ. എം. വേലായുധന്‍ മാസ്റ്റര്‍. .. രൂപത്തിലും പെരുമാറ്റത്തിലും തുലോം സൌമ്യന്‍. അതേസമയം തന്നെ, സ്വന്തം വിശ്വാസപ്രമാണങ്ങളുടെ കാര്യത്തില്‍ കരുത്തനും.
- പ്രൊഫസര്‍ എം. കെ. സാനു Read More
മാതൃഭൂമി
വിദ്യാഭ്യാസത്തെക്കുറിച്ച് ജീവിതാന്ത്യം വരെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌ത വേലായുധന്‍ മാസ്റ്റര്‍ കേരളം കണ്ട അവസാനത്തെ ഗാന്ധിയനാണ് - അതിണ്റ്റെ എല്ലാ അര്‍ത്ഥത്തിലും ധ്വനിയിലും....
- മാതൃഭൂമി (02 – 09 - 2008) Read More
മംഗളം
ചിന്തയുടെ പ്രകാശഗോപുരം ഇനി ഓര്‍മ്മ. രാഷ്ട്രീയക്കാരനായിരിക്കെ ത്തന്നെ കക്ഷിരാഷ്ട്രീയത്തെ വെറുത്ത ഗാന്ധീയനായിരുന്നു ഐ. എം. വേലായുധന്‍ മാസ്റ്റര്‍ . പൊതുവെ അധികാര സ്ഥാനങ്ങളോടും അംഗീകാരങ്ങളോടും മുഖം തിരിച്ച് നിന്നയാളാണ് മാസ്റ്റര്‍. ...
- മംഗളം (03 - 09 - 2008) Read More
ഡോ. പി. കൃഷ്ണന്‍ നായര്‍
പ്രകടനപരതയില്ലാതെ അറിവിന്‍ നിറവില്‍ വിനയശാലിയായി, ജ്ഞാനോപാസകനായി, മനുഷ്യത്വത്തിണ്റ്റെ ചൈതന്യപൂര്‍ണ്ണമായ മന്ദഹാസത്തോടെ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ അദ്ദേഹം (വേലയുധന്‍ മാസ്റ്റര്‍) നടന്നു. ബാഹ്യലോകത്തിലെ അനീതികളോടും ക്രൂരതകളോടും ക്ഷോഭിച്ചു. തിന്‍മകള്‍ക്കെതിരെ അടരാടി. തലമുറകള്‍ക്ക് അറിവിണ്റ്റെ വെളിച്ചം നല്‍കി. ഒരു നല്ല മനുഷ്യനെന്ന നിലയില്‍ ഐ. എം. വേലായുധന്‍ മാഷെ ഞാന്‍ ഓര്‍മിക്കുന്നു. മഹാന്‍മാര്‍ ഉണ്ടാകുന്നത് കൂടുതല്‍ മഹാന്‍മാര്‍ ഉണ്ടാവാന്‍ വേണ്ടിയാണല്ലൊ.
ഡോ. പി. വി. കൃഷ്ണന്‍ നായര്‍ Read More
ജയരാജ് വാരിയര്‍
പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി, വിദ്യ അഭ്യസിപ്പിച്ച ആള്‍. അക്ഷരങ്ങളുടെയും അറിവിണ്റ്റെയും വായനയുടെയും മഹാചക്രവാളം തുറന്നിട്ട ആള്‍. ലോകം മുഴുവന്‍ അറിയുന്ന ആള്‍. വിദ്യാഭ്യാസരംഗത്ത് പുത്തന്‍ ആശയങ്ങള്‍ പരിചയപ്പെടുത്തിയ ആള്‍. സ്ഥാനമാനങ്ങള്‍ ത്യജിച്ച ആള്‍. ഗാന്ധിജിയുടെയും ശ്രീ നാരായണണ്റ്റെയും ആശയങ്ങള്‍ ജീവിതത്തില്‍ കണ്ണാടിയാക്കിയ ആള്‍. ഖദര്‍ വസ്ത്രത്തിണ്റ്റെ വിശുദ്ധി അവസാനംവരെ സൂക്ഷിച്ച ആള്‍.
- ജയരാജ് വാര്യര്‍. Read More
ഡോ. വി. എസ്. ശര്‍മ്മ
വേലായുധന്‍ മാസ്റ്ററുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ , കാര്യക്ഷമത, അദ്ധ്യാപനാദര്‍ശം, ആദര്‍ശനിഷ്ഠമായ ജീവിതം, ലാളിത്യം, മിതത്വം തുടങ്ങിയവയെല്ലാം എനിക്ക് ആകര്‍ഷകവും പ്രചോദനവുമായിരുന്നു. വേലായുധന്‍ മാസ്റ്ററെപ്പോലെ ആദര്‍ശനിഷ്ഠമായ ജീവിതം നയിച്ച പരോപകാരികള്‍ എന്നും ആര്‍ക്കും മാര്‍ഗദീപമായിരിക്കും.
- ഡോ. വി. എസ്. ശര്‍മ്മ Read More
പി. വിശ്വംഭരന്‍
രണ്ട് മഹത് വ്യക്‌തികളുടെ സമാനത ഞാന്‍ അനുസ്മരിക്കുന്നു. ജി. കുമാരപ്പിള്ളയെയും ഐ. എം. വേലായുധന്‍ മാസ്റ്ററെയുമാണ് ഞാനുദ്ദേശിക്കുന്നത്. അദ്ധ്യാപനം, ഗാന്ധിമാര്‍ഗ പ്രവര്‍ത്തനം, മദ്യ നിരോധനം, പൌരാവകാശ സംരക്ഷണം എന്നിങ്ങനെയുള്ള മേഖലകളില്‍ അവര്‍ ഇരുസഹോദരന്‍മാരെപ്പോലെ പ്രവര്‍ത്തിച്ചു.
- പി. വിശ്വംഭരന്‍ . Read More
ഡോ. കെ. കെ. രാഹുലന്‍
നമ്മുടെ വിദ്യാഭ്യാസത്തെക്കുറിച്ച് വളരെ ഗൌരവമായി പഠനം നടത്തിയിട്ടുള്ള വിദ്യാഭ്യാസവിദഗ്ദ്ധനാണ് ഐ. എം. വേലായുധന്‍ മാസ്റ്റര്‍. മാസ്റ്ററുടെ അഭിപ്രായങ്ങള്‍ അദ്ധ്യാപകലോകവും വിദ്യാഭ്യാസ പ്രവര്‍ത്തകരും വളരെ ശ്രദ്ധയോടെ പഠിക്കാറുണ്ട്. പരന്നവായനയും, ഉയര്‍ന്ന ചിന്തയും, ലളിതമായ ജീവിതവും പിന്തുടര്‍ന്ന വേലായുധന്‍ മാസ്റ്റര്‍ പുതിയ തലമുറയുടെ സുഹൃത്തും, ആചാര്യനും, മാര്‍ഗദര്‍ശിയുമാണ്.
- ഡോ. കെ. കെ. രാഹുലന്‍ Read More
മാമ്പുഴ കുമാരന്‍
പ്രഭാഷണ വേദിയില്‍ ഐ. എം. വേലായുധന്‍ വാചാലനല്ല; മറിച്ച്, 'മിതമായും സാരവത്തായും' സംസാരിക്കുന്ന വാഗ്മിയാണ് ... അധികാരഗര്‍വിണ്റ്റെ മുമ്പില്‍ മുട്ടുമടക്കുന്ന സ്വഭാവം ആ മനുഷ്യന് എക്കാലത്തും അന്യമായിരുന്നു. സ്വാതന്ത്ര്യം പ്രാണനായി കരുതിയ ഒരു വിശുദ്ധ മനസ്സിണ്റ്റെ, തെളിവുറ്റ വ്യക്‌തിത്വത്തിണ്റ്റെ ഉടമയായിരുന്നു മാസ്റ്റര്‍.
- മാമ്പുഴ കുമാരന്‍. Read More
ടി. ഐ. ലാലു
അദ്ധ്യാപകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, പത്രാധിപര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ആറരപ്പതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ച സമാദരണീയനായ ഒരു ആദര്‍ശവാദിയായിരുന്നു ഐ. എം. വേലായുധന്‍ മാസ്റ്റര്‍.
- ടി. ഐ. ലാലു. Read More
റവ. ഫാ. ഡോ. ദേവസ്സി പന്തല്ലൂക്കാരന്‍
മദ്യ പിശാചിനെ കെട്ടുകെട്ടിക്കാന്‍ സന്ധിയില്ലാസമരം ചെയ്ത, സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ സര്‍വാത്മനാ ഒരു മാതൃകാദ്ധ്യാപകനായിരുന്ന, വിശേഷിച്ച് സെന്തോമസ്സിണ്റ്റെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഐ. എം. വേലായുധന്‍ മാസ്റ്ററുടെ ദിവ്യദീപ്‌ത സ്മരണയ്ക്കു മുന്നില്‍ എണ്റ്റെ പരിമിതമായ ഭാഷാ- ബാഷ്പ പ്രണാമം.
- റവ. ഫാ. ഡോ. ദേവസ്സി പന്തല്ലൂക്കാരന്‍. Read More
പി. കെ. ബാലകൃഷ്ണപ്പിള്ള
കേരള മദ്യനിരോധന സമിതി, പൂര്‍ണ്ണോദയ ബുക്ക് ട്രസ്റ്റ്, പ്രൊഫസര്‍ എന്‍. പി. മന്‍മഥന്‍ സ്മാരക ട്രസ്റ്റ് തുടങ്ങി ഒട്ടുമിക്ക ഗാന്ധിമാര്‍ഗ പ്രസ്ഥാനങ്ങളിലും ഐ. എം. വേലായുധന്‍ മാസ്റ്ററും ഞാനും ഔദ്യോഗിക ഭാരവാഹികളായി വളരെക്കാലം ഒരുമിച്ച് സൌഹാര്‍ദ്ദപൂര്‍വ്വം പ്രവര്‍ത്തിച്ചിട്ടുണ്ട്.
- പി. കെ. ബാലകൃഷ്ണപ്പിള്ള. Read More
പ്രൊഫ. ഡോ. എം. പി. മത്തായി
'അദ്ധ്യാപക ബോധം' പൊതുപ്രവര്‍ത്തനത്തില്‍ സന്നിവേശിപ്പിച്ച് സത്ഫലങ്ങള്‍ മാത്രം സൃഷ്ടിച്ച ശ്രേഷ്ഠനായ അദ്ധ്യാപകനായിരുന്നു വേലായുധന്‍ മാസ്റ്റര്‍.
- പ്രൊഫ. ഡോ. എം. പി. മത്തായി. Read More
പി. വി. ഗംഗാധരന്‍
ആദര്‍ശത്തിണ്റ്റെ തെളിമയാര്‍ന്ന വഴികളിലൂടെ നടന്ന പ്രമുഖ ഗാന്ധിയനും ശ്രീനാരയണ പ്രസ്ഥാനത്തിണ്റ്റെ പ്രവര്‍ത്തകനും ആയിരുന്ന ഐ. എം. വേലായുധന്‍ മാസ്റ്റര്‍ കര്‍മ്മ ചൈതന്യത്തിണ്റ്റെ പ്രതിരൂപമായിരുന്നു.
- പി. വി. ഗംഗാധരന്‍ Read More
സി. സി. സാജന്‍
മാസ്റ്ററുമായി കൂടുതല്‍ അടുത്തിടപഴകാനും പ്രവര്‍ത്തിക്കാനും അവസരമുണ്ടായത് മദ്യനിരോധന സമിതിയിലാണ്. മദ്യ നിരോധനത്തിണ്റ്റെ ആവശ്യകതയെക്കുറിച്ച് എഴുതുകയും എതിരായ വാദമുഖങ്ങളെ യുക്‌തിപൂര്‍വ്വം ഖണ്ഡിക്കുകയും ചെയ്തിരുന്ന മാസ്റ്റര്‍ തന്നെയായിരുന്നു പ്രസ്ഥാനത്തിണ്റ്റെ ഏറ്റവും വലിയ പ്രബോധകനും പ്രചാരകനും.
- സി. സി. സാജന്‍ Read More
എം. പീതാംബരന്‍
വിശേഷണങ്ങള്‍ക്ക് വിരാമമില്ലാത്ത വികസിത വ്യക്‌തിത്വമാണ് വേലായുധന്‍ മാസ്റ്ററുടേത്.
- എം. പീതാംബരന്‍ Read More
ഡോ. പി. കെ. സത്യദേവന്‍
വേലായുധന്‍ മാസ്റ്ററുടേ പരിജ്ഞാനവും പാണ്ഡിത്യവും വിദ്യാഭ്യാസ രംഗത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലാകെ അദ്ദേഹത്തിണ്റ്റെ പ്രതിഭാശക്‌തി വികസിച്ചു നില്‍ക്കുന്നു. ഏത് വിഷയത്തിലായാലും അദ്ദേഹത്തിന് തനതായ ഒരു ദര്‍ശനവും സ്വന്തമായ ഒരു ശൈലിയുമുണ്ട്.
- ഡോ. പി. കെ. സത്യദേവന്‍. Read More
പി. ബാലകൃഷ്ണന്‍
വിദ്യാഭ്യാസത്തെ പറ്റി തെളിവുള്ളതും നൂതനവുമായ അഭിപ്രായമുള്ളതുപോലെ ഗ്രന്ഥശാലാപ്രസ്ഥാനത്തെ സംബന്ധിച്ചും ആരോഗ്യകരമായ ആശയങ്ങളും സങ്കല്‍പങ്ങളും വച്ചു പുലര്‍ത്തുന്ന ഗ്രന്ഥശാലാപ്രവര്‍ത്തകനായിരുന്നു വേലായുധന്‍ മാസ്റ്റര്‍
- പി. ബാലകൃഷ്ണന്‍. Read More
എ. ആര്‍ രാഘവന്‍
പ്രഭാഷകന്‍, ചിന്തകന്‍, അവാര്‍ഡ് ജേതാവ്, സാംസ്കാരിക നായകന്‍ എന്നീ നിലകളില്‍ മാസ്റ്റര്‍ കേരളീയ ജനജീവിതത്തില്‍ മായാത്ത വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
- എ. ആര്‍ രാഘവന്‍. Read More
വി. രാധാകൃഷ്ണന്‍
അസാമാന്യ വായനയും മനനപ്രാവീണ്യവും ഉദാത്തമായ സാമൂഹ്യവീക്ഷണവും സ്വായത്തമായിരുന്ന മാസ്റ്റര്‍ക്കൊരിക്കിലും വിഷയദാരിദ്ര്യം അനുഭവപ്പെട്ടിരുന്നില്ല.
- വി. രാധാകൃഷ്ണന്‍ Read More
ടി. പി. ജോര്‍ജ്ജ് മാസ്റ്റര്‍
അതിശക്‌തമായ ഒരു തൂലികയുടെ ഉടമയായിരുന്നു വേലയുധന്‍ മാസ്റ്റര്‍. കെ. പി. മാധവന്‍ നായര്‍ ആവശ്യപ്പെട്ടതനുസരിച്ച് മാസ്റ്റര്‍ ഒരു കൊല്ലം ലീവെടുത്ത് കോണ്‍ഗ്രസ്സിണ്റ്റെ മുഖപത്രമായ 'ദീനബന്ധു'വിണ്റ്റെ പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചു.
- ടി. പി. ജോര്‍ജ്ജ് മാസ്റ്റര്‍. Read More
സി. എന്‍. നാരായണന്‍
ധാര്‍മ്മികരോഷം കത്തിജ്വലിച്ചിരിക്കുമ്പോള്‍ പോലും തണ്റ്റെ സ്വഭാവത്തിണ്റ്റെ മുഖമുദ്രയായ അക്ഷോഭ്യത വേലായുധന്‍ മാസ്റ്റര്‍ കൈവെടിഞ്ഞില്ല. ജീവിതത്തിലുടനീളം സത്യധര്‍മ്മാദികളുടെ സന്ധിയില്ലാത്തൊരു കടുത്ത പക്ഷപാതിയായിരുന്നു അദ്ദേഹം.
- സി. എന്‍. നാരായണന്‍. Read More
കെ. കെ. സരോജിനി ടീച്ചര്‍
കര്‍ത്തവ്യനിര്‍വഹണമാണ് സര്‍വ്വപ്രധാനമായി വേലായുധന്‍ മാസ്റ്റര്‍ കണ്ടിരുന്ന ലക്‌ഷ്യം. ഏത് കോടീശ്വരനും ധനം കൊണ്ട് സമാര്‍ജ്ജിക്കുവാന്‍ കഴിയാത്ത അത്യുന്നതങ്ങളായ മാനുഷികമൂല്യങ്ങളാണല്ലോ അത്മസംതൃപ്‌തി, അനഹങ്കാരം, അനസൂയത്വം - ഈ ഗുണങ്ങളുടെ വിളഭൂമിയായിരുന്നു മാസ്റ്റര്‍ എന്നു വിശേഷിപ്പിക്കാം.
- കെ. കെ. സരോജിനി ടീച്ചര്‍, റിട്ടയേര്‍ഡ് എച്ച്. എം., എസ്. എന്‍. എച്ച്. എസ്. കണിമംഗലം Read More
കെ. കെ. ശോഭ
വേലായുധന്‍ മാസ്റ്ററെ എല്ലാവര്‍ക്കും ബഹുമാനമായിരുന്നു. സ്കൂളിലെ ഓരോ വിശേഷവും വലിയ ആഘോഷമായിട്ടാണ് മാസ്റ്റര്‍ നടത്തിയിരുന്നത്.സഹപ്രവര്‍ത്തകരുടെ നല്ല പിന്തുണയും മാസ്റ്റര്‍ക്ക് ലഭിച്ചിരുന്നു. കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പ്രോത്സാഹനം മാസ്റ്റര്‍ കൊടുത്തിരുന്നു.
- കെ. കെ. ശോഭ Read More
ടി. വിജയലക്ഷ്മി
ഓരോ അദ്ധ്യാപകനും വേലായുധന്‍ മാഷ് ഒരു റോള്‍ മോഡലാണ്. ഒരു മാതൃകാദ്ധ്യാപകനായിരുന്ന അദ്ദേഹത്തിണ്റ്റെ കാലത്താണ് സ്കൂളിണ്റ്റെ പ്രശസ്‌തി ഏറ്റവും ഉയരത്തിലെത്തിയത്.
- ടി. വിജയലക്ഷ്മി Read More
കെ. ആര്‍. ഇന്ദിര
ചെമ്മണ്ട എന്ന കൊച്ചു മലയോര ഗ്രാമത്തില്‍ ജനിച്ച ഐ. എം. വേലായുധന്‍ മാസ്റ്റര്‍ ഒരു മാതൃകാദ്ധ്യാപകന്‍, ഊര്‍ജ്ജസ്വലനായ ഒരു സംഘാടകന്‍, പ്രഗത്ഭനായ വാഗ്മി, എഴുത്തുകാരന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, കരുണാമയനായ മനുഷ്യ സ്നേഹി, സര്‍വ്വോപരി ഏവരുടെയും സ്നേഹാദരങ്ങള്‍ നേടിയെടുത്ത വ്യക്‌തിത്വത്തിണ്റ്റെ ഉടമ എന്നീ നിലകളിലേക്ക് ഉയര്‍ന്നത് ഒരു യാദൃച്‌ഛിക സംഭവമല്ല.
- കെ. ആര്‍. ഇന്ദിര. Read More
എം. കെ. ശ്രീധരന്‍
അദ്ധ്യാപനം, പൊതുപ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം, പ്രസംഗം തുടങ്ങിയ മേലകളില്‍ വെട്ടിത്തിളങ്ങിയ വിശിഷ്ട വ്യക്‌തിത്വത്തിനുടമയായിരുന്നു ഐ. എം. വേലായുധന്‍ മാസ്റ്റര്‍.
- എം. കെ. ശ്രീധരന്‍. Read More
ടി. എന്‍. ജയശ്രീ
സമാനതകളില്ലാത്ത ഒരു വ്യക്‌തിത്വത്തിണ്റ്റെ ഉടമയായിരുന്നു ഐ. എം. വേലായുധന്‍ മാസ്റ്റര്‍. മാസ്റ്ററുടെ കീഴില്‍ പ്രവര്‍ത്തിച്ച കാലത്തെ അനുഭവസമ്പത്ത് ഇന്നും ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാണ്.
- ടി. എന്‍. ജയശ്രീ. Read More
യു. കെ. സുരേഷ്കുമാര്‍
ശുഭ്ര ഖദര്‍ വസ്ത്രധാരിയായ പ്രധാനാദ്ധ്യാപകന്‍, മുത്തുപോലെ പെറുക്കി എടുക്കാവുന്ന വാങ്മയങ്ങള്‍ തീര്‍ത്തുകൊണ്ട് ലഘുപ്രസംഗം. മാതൃകാ ഗുരുനാഥന്‍ അങ്ങനെയാണ്. നടത്തം പോലെ, സ്വന്തം ജീവിതം പോലെ, തികഞ്ഞ ചിട്ടയോടെ, അമിതാവേശമില്ലാതെ കൊരുത്തെടുക്കുന്ന വാക്കുകള്‍.
- യു. കെ. സുരേഷ്കുമാര്‍. Read More
എ. ആര്‍. രാമന്‍, കുട്ടനെല്ലൂര്‍
നമിക്കുന്നു ഗുരോ! തവ ചരണങ്ങളില്‍
ഞാനര്‍പ്പിക്കുന്നു നിന്‍ സ്മരണതന്‍ പൂച്ചെണ്ടുകള്‍.
- എ. ആര്‍. രാമന്‍, കുട്ടനെല്ലൂര്‍ Read More
ഡോ. കെ. മുരളീധരന്‍
ഇങ്ങനെ എത്രയെത്ര കുരുന്നുമനസ്സുകള്‍ക്ക് 'ബാലപാഠങ്ങള്‍' നല്‍കാന്‍ ആ ധന്യജീവിതം മാസ്റ്റര്‍ വിനിയോഗിച്ചു. ഒരു നിലയ്ക്ക് വിദ്യാര്‍ത്ഥിസമൂഹത്തിനു മാത്രമല്ല, ഒരു നാടിന്, ഒരു ജനതക്ക്, അല്ല ദേശത്തിനു തന്നെ പല പാഠങ്ങളും തണ്റ്റെ ജീവിതകാലം മുഴുവന്‍, തണ്റ്റെ സംശുദ്ധമായ ജീവിതം വഴി നല്‍കിയ ആ വ്യക്‌തി പ്രഭാവത്തിനു മുമ്പില്‍ നമിക്കുന്നു.
- ഡോ. കെ. മുരളീധരന്‍ Read More